പാലായിൽ ഇന്ന് കൊട്ടിക്കലാശം വോട്ടു ഉറപ്പിക്കാൻ മുന്നണികൾ

പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും

0

പാലാ: പാലായിൽ ഇന്ന് കൊട്ടിക്കലാശം. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർത്ഥിക്കായി സംസ്ഥാനത്ത മുതിർന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

You might also like

-