ഇനിമുതല്‍ സൗദയിൽ ഓരോ മാസവും എണ്ണവില ആഗോള വിലക്കനുസരിച്ച് മാറും

സൗദി അറേബ്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു

0

സൗദി അറേബ്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. 91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് കൂട്ടിയത്. ഇനിമുതല്‍ ഓരോ മാസവും എണ്ണവില ആഗോള വിലക്കനുസരിച്ച് മാറുമെന്ന് സൌദി അരാംകോ അറിയിച്ചു.

രണ്ട് തരത്തിലുള്ള പെട്രോളാണ് സൌദിയില്‍ ഉപയോഗത്തിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന 91 വിഭാഗത്തിലുള്ള പെട്രോളിന് അഞ്ച് ഹലാലയാണ് ലിറ്ററിന്മേല്‍ വര്‍ധന. നിലവില്‍ 1.50 റിയാലിന് ലഭിക്കുന്ന പെട്രോളിന് 1.55 റിയാലാണ് ഇനി വില. 95 വിഭാഗത്തിലുള്ള പ്രീമിയം പെട്രോളിന് വില 2.05 റിയാലില്‍ നിന്നും 2.11 റിയാലായും ഉയര്‍ത്തി. ഇന്നു മുതല്‍ വില പ്രാബല്യത്തിലായി. ‌

ഇനി മുതല്‍ എല്ലാ മാസവും പത്താം തിയതി എണ്ണ വില മാറും. എല്ലാ മാസവും പതിനൊന്നാം തിയതി പുതിയ നിരക്ക് പ്രാബല്യത്തിലാവുകയും ചെയ്യും. ആഗോള മാര്‍ക്കറ്റിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിന്‍റെ വിലക്കനുസരിച്ചാണ് അരാംകോ ഇനി എണ്ണ വില ക്രമീകരിക്കുക. നേരത്തെ ഓരോ മൂന്നുമാസത്തിലുമാണ് വില നിര്‍ണയിച്ചിരുന്നത്.

You might also like

-