പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവ്
ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ നടപടിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍. ഇതിനിടെ വ്യാപാര മേഖലയില്‍ പാകിസ്ഥാനുണ്ടായത് വലിയ തിരിച്ചടിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാനിലെ ഡോണ്‍ ദിനപ്പത്രം പുറത്തുവിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്ക് 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ജൂലൈ-ഡിസംബര്‍ കാലയളവില്‍, 213 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് കയറ്റി അയച്ചത്. ഇത് 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 16.8 ദശലക്ഷം ഡോളറായി ഇടിഞ്ഞു. 92.2
ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടായത്.ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലും കുറവുണ്ടായി. 865 ദശലക്ഷം ഡോളറില്‍ നിന്ന് 286.6 ദശലക്ഷം ഡോളര്‍ വരെയാണ് ഇടിവുണ്ടായിരിക്കുന്നത്.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഇതിന് പിന്നാലെ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ഇത് വലിയ പ്രശ്നമായി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ നടത്തിക്കൊണ്ടുവരുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ മാത്രമല്ല, ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇടിവുണ്ടായത്. പാകിസ്ഥാന്റെ ഏറ്റവും അടുത്ത വ്യാപാര സുഹൃത്തായ ചൈനയില്‍ നിന്നുള്ള ഇറക്കുമതി അഞ്ച് ബില്യണ്‍ ഡോളറില്‍ നിന്ന് 4.8 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.