കരിപ്പൂർ സ്വർണക്കടത്ത് അർജുൻ ആയങ്കിയുടെ സുഹൃത്ത് . റമീസ് വാഹനാപകടത്തിൽ മരിച്ചു

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ ഇയാളുടെ വാരിയെല്ലുകൾക്കും, തലയ്‌ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്

0

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.മാതാവിനെ ബന്ധുവീട്ടിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ ഇയാളുടെ വാരിയെല്ലുകൾക്കും, തലയ്‌ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.

അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് റമീസ്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അടുത്ത ദിവസങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെ സംഭവിച്ച അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.അർജുൻ ആയങ്കിയുടെ ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്. സ്വർണക്കടത്ത് സംഘത്തിലെ ആളുകളാണ് അപായപ്പെടുത്തിയത് എന്നും സൂചനയുണ്ട്.റമീസ് അമിത വേഗതയിലെത്തി കാറിൽ ഇടിച്ചെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാർ തളാപ്പ് സ്വദേശി അശ്വനിൻറെ ഉടമസ്ഥതയിലുള്ളതാണ്.കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി സ്വർണ്ണം തട്ടിയെടുക്കാനെത്തിയപ്പോൾ കാറിൽ അർജുനോപ്പം റമീസും ഉണ്ടായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്

You might also like

-