ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്
ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സില്‍ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലീം യാഥാസ്ഥിതികര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരുടെ മോചനം യാഥാര്‍ത്ഥ്യമായത്. പാക്കിസ്ഥാനില്‍ ഇവരുടെ ജീവനു ഭീഷിണിയുള്ളതിനാല്‍ ദേശം വിട്ടു പോകുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മക്കള്‍ താമസിക്കുന്ന കാനഡയിലേക്ക് പോകുകയാണെന്ന് ആസിയാ ബീബി വെളിപ്പെടുത്തി.
കാനഡ: ക്രിസ്തീയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന ആസിയാ ബീബിയെ സ്വതന്ത്രയായി വിടുന്നതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിച്ചു.
ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സില്‍ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലീം യാഥാസ്ഥിതികര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരുടെ മോചനം യാഥാര്‍ത്ഥ്യമായത്. പാക്കിസ്ഥാനില്‍ ഇവരുടെ ജീവനു ഭീഷിണിയുള്ളതിനാല്‍ ദേശം വിട്ടു പോകുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മക്കള്‍ താമസിക്കുന്ന കാനഡയിലേക്ക് പോകുകയാണെന്ന് ആസിയാ ബീബി വെളിപ്പെടുത്തി.
2010 ലാണ് മതമാറ്റത്തിന്റേയും മതനിന്ദയുടേയും പേരില്‍ ഇവരെ തൂക്കി കൊല്ലുന്നതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിച്ചത്.ക്രിസ്ത്യന്‍ വിശ്വാസം കൊണ്ട് കളങ്കിതയായ ഇവര്‍ ഉപയോഗിച്ച കപ്പ് ഉപയോഗിക്കുവാന്‍ കഴിയുകയില്ലെന്ന് സഹജീവനക്കാരായ മുസ്ലീം വിഭാഗക്കാര്‍ പരാതിപ്പെടുകയും, പ്രവാചകന്‍ മുഹമ്മദിനെതിരായ ചില പരാമര്‍ശം ചെയതതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നത്.
ആസിയാ ബീബിയുടെ വധശിക്ഷയ്‌ക്കെതിരെ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്റ് ജസ്റ്റിസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തുകയും, വിവിധ രാഷ്ട്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തതാണ് ഇവരെ സ്വതന്ത്രയാക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ചു മക്കളുടെ മാതാവാണ് ആസിയ.