സ്പീക്കര്‍ എം.ബി. രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ തട്ടിപ്പ്

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിലാണ് പ്രവീൺ ബാലചന്ദ്രൻ എന്നയാൾ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ്

0

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിലാണ് പ്രവീൺ ബാലചന്ദ്രൻ എന്നയാൾ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ്.തട്ടിപ്പിനെതിരെ സ്പീക്കർ തന്നെ ഡിജിപിക്ക് പരാതി നൽകി.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിവരം അറിയുന്നതെന്നും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചെന്നും സ്പീക്കറുടെ ഓഫീസ് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു.

You might also like

-