ഫ്രാങ്കോ മുളക്കലിന്റെ വിടുതൽ ഹർജി തള്ളി ,കോടതിയിൽ നേരിട്ട് ഹാജരാവണം
കേസിൽ വാദം കേട്ട കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് നിരീക്ഷിച്ചു
പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്‍കിയ വിടുതൽ ഹരജി തള്ളി. അടിസ്ഥാനരഹിതമായ പരാതിയിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയെ സമീപിച്ചത് കേസിൽ വാദം കേട്ട കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് നിരീക്ഷിച്ചു.
ഈ മാസം 24ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നും അന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരയി അപകീർത്തികരമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കും പ്രാസിക്യൂഷൻ എജൻസിക്കും എതിരെ കോടതി സമർപ്പിച്ച കോടതി അലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുമെന്നും കോടതിഅറിയിച്ചു കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കോടതി വിധിക്കെതിരെ ഹൈ കോടതിയെ സമീപിക്കുമെന്ന് ഫ്രാങ്കോ മുലക്കലിന്റെ അഭിഭാഷകർ പറഞ്ഞു