ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായി

അധികാര ദുർവിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ എൺപത്തിമൂന്ന് സാക്ഷിമൊഴികളും,

0

പാലാ: ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അഗീകരിച്ച് സമൻസ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ കോടതിയിൽ ഹാജരായത്.അധികാര ദുർവിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയത്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ എൺപത്തിമൂന്ന് സാക്ഷിമൊഴികളും, അനുബന്ധ തെളിവുകളും കോടതിയുടെ പരിഗണനയ്ക്ക് എത്തും. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പു നൽകിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ സെപ്റ്റംബർ 21 ന് അറസ്റ്റു ചെയ്തിരുന്നു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്

You might also like

-