നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം നാല് വയസുള്ള മകളുടെ തലക്കടിയേറ്റു
ഒപ്പം കിടന്ന കുട്ടി നിലവിളിച്ചപ്പോൾ ഭാരമുള്ള വസ്തു കൊണ്ട് തലക്കടിച്ചു. അതിക്രമത്തെ കുറിച്ച് സ്ത്രീ നാട്ടുകരോട് പരാതി പറഞ്ഞു.
ആലപ്പുഴ: നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം. രാജസ്ഥാൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാല് വയസുള്ള മകളുടെ തലക്കടിച്ചു. കൊടുങ്ങല്ലൂർ സ്വദേശി വിനോദ് ഒളിവിലാണ്.ആലപ്പുഴ നഗരത്തിൽ ചിറപ്പ് മഹോത്സവത്തിന് വഴിയോര കച്ചവടത്തിനായി എത്തിയതാണ് രാജസ്ഥാൻ യുവതിയും കുടുംബവും. ജില്ലാ കോടതി പാലത്തിനു എതിർ വശത്തുള്ള കടയിലെ താൽക്കാലിക ജീവനക്കാരൻ വിനോദ് ആണ് കുട്ടിയേയും സ്ത്രീയെയും ആക്രമിച്ചത്.കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ ഇയാൾ കടന്നു പിടിച്ചു. ഒപ്പം കിടന്ന കുട്ടി നിലവിളിച്ചപ്പോൾ ഭാരമുള്ള വസ്തു കൊണ്ട് തലക്കടിച്ചു. അതിക്രമത്തെ കുറിച്ച് സ്ത്രീ നാട്ടുകരോട് പരാതി പറഞ്ഞു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്.വിനോദ് നേരത്തെയും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു യുവതി പൊലീസിനെ അറിയിച്ചു. സംഭവസ്ഥലത്തു ചൈൽഡ്‌ലൈൻ പ്രവർത്തകരും എത്തി. ഇരു കൂട്ടരും ചേർന്ന് യുവതിയെയും കുട്ടിയേയും ജില്ലാ ആശുപത്രിയിലേക് കൂട്ടികൊണ്ട് പോയി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഒളിവിൽ പോയ വിനോദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.