യൂട്യൂബറേ ഹണി ട്രാപ്പ് ട്രാപ്പിൽ പ്പെടുത്തി പണം തട്ടാൻ ശ്രമം രണ്ട യുവതികൾ അടക്കം നാലുപേരെ കോടതി റിമാൻഡ് ചെയ്തു

യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും, മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ (ആതിര) യെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽപ്പറയുന്നു

0

Four people, including two young women, have been remanded by the court for trying to extort money by using YouTube honey trap.കൂത്താട്ടുകുളം || ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
പ്രതികളായ ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിരയെയും ,അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരെ കാക്കനാട് സബ് ജയിലേക്കും അൽ അമീൻ (23)അഭിലാഷ് എന്നിവരെ മുവാറ്റുപുഴ സബ് ജയിലിലും റിമാൻഡിലാക്കി. പ്രതികൾ മുൻപ് ഇത്തരം കൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ് . പരാതിക്കാരനായ യുറ്റുബറേ വൈദ്യപരിശോധനക്ക് വിധേയമാക്കി പ്രതികൾ ഇയാൾക്ക് മയക്കമരുന്നോ വിഷ പദാർഥങ്ങളോ നല്കിയിട്ടുണ്ടോ എന്നറിയാൻ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുള്ളതായി കൂത്താട്ടുകുളം പോലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 64 എ ,328 ,34 എ ,34 എന്നിവകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തട്ടുള്ളത് .Four people, including two young women, have been remanded by the court for trying to extort money by using YouTube honey trap.

യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും, മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ (ആതിര) യെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽപ്പറയുന്നു. അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്ത് നിർത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കാതിരിക്കാൻ സംഘം അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തന്‍റെ പക്കൽ പതിനോരായിരം രൂപയേയുള്ളു എന്ന് പറഞ്ഞപ്പോൾ യുവാവിന്‍റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയുo, തുടർന്ന് ഇയാളെ കൂത്താട്ടുകുളം സറ്റാൻറിൽ ഇറക്കിവിടുകയുമായിരുന്നു. പിന്നീട് യൂട്യൂബർ കൂത്താട്ടുകുളം പോലീസ് സേറ്റഷനിൽ പരാതി നൽകി.

ഡി.വൈ.എസ്.പി ടി.ബി.വിജയന്‍റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എം.എ.ആനന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

സബ് ഇൻസ്പെക്ടർ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.അഭിലാഷ്, ആർ.രജീഷ്, പി.കെ.മനോജ്, പ്രീജ മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു

You might also like

-