സംത്സോത എക്സ്പ്രസ് സ്ഫോടനകേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു

2007 ഫെബ്രുവരി 18-നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക് പൗരന്മാർ ആണ്

0

ഡൽഹി : എഴുപത് പേരുടെ ജീവനെടുത്ത സംത്സോത എക്സ്പ്രസ് സ്ഫോടനകേസില്‍ വിധി പ്രഖ്യാപിച്ചു. കേസിലെ നാല് പ്രതികളെയും വെറുതെ വിട്ടു. അസീമാനന്ദ, ലോകേഷ് ശര്‍മ്മ, കമല്‍ ചൌഹാന്‍, രജീന്ദര്‍ ചൌദരി എന്നിവരെയാണ് വെറുതെ വിട്ടത്. ഡല്‍ഹി പഞ്ച്ഗുളയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി. 2007ല്‍ പാകിസ്താനിലെ ലാഹോറിലേക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട സംത്സോത എക്സ്പ്രസ് സ്ഫോടനത്തില്‍ 70ല്‍ പരം ആളുകളാണ് മരണപ്പെട്ടത്. ഹരിയാനക്കടുത്തുള്ള പാനിപ്പട്ടില്‍ 2007 ഫെബ്രുവരി എട്ടിനാണ് സ്ഫോടനം അരങ്ങേറിയത്.
കേസിലെ സുപ്രധാനസാക്ഷികളായ 13 പാക് പൗരൻമാരെ കോടതിയിൽ വിചാരണ നടത്തിയിട്ടില്ല. എൻഐഎ കണ്ടെത്തിയ 13 പാക് പൗരൻമാരുടെയും വിചാരണയ്ക്കായി പാക് എംബസിയെ പല തവണ സമീപിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്ന് എൻഐഎ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതിനിടെ മാർച്ച് 11-ന് രാഹില വക്കീൽ എന്ന പാകിസ്ഥാനി പൗര തന്നെ സാക്ഷിയായി കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടികയിലുള്ള 13 സാക്ഷികൾക്ക് പുറമേ പുതിയൊരു സാക്ഷിയുടെ പേര് ചേർക്കുന്നതിനെ എൻഐഎ ശക്തമായി എതിർക്കുകയായിരുന്നു.
2007 ഫെബ്രുവരി 18-നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക് പൗരന്മാർ ആണ്

You might also like

-