സംസ്ഥാനത്തു ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു. കനത്തമഴക്കും ഇടിമിന്നലിനും സാധ്യത

കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്.

0

തിരുവനന്തപുരം : സംസ്ഥാനത്തു ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു അഞ്ചുതെങ്ങിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പഴയനട സ്വദേശി സതീഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.മത്സ്യബന്ധനത്തിനിടെയാണ് സതീഷിന് ഇടിമിന്നലേറ്റത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
പരിക്കേറ്റ ആറ് പേർ ചികിത്സയിലാണ്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ബാബുവിന് വീടിന് മുന്നിൽ വച്ചാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റെനിയാണ് ബാബുവിന്‍റെ ഭാര്യ. മക്കൾ റിയ, അനിൽ, അലക്സ്.
മൂവാറ്റുപുഴയ്ക്കടുത്ത് ആട്ടായത്താണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നൽ അപകടമുണ്ടായത്. തടിപ്പണിക്കാരായ ഒരു സംഘം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശക്തമായ ഇടിയും മഴയും മൂലം റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. എല്ലാവരെയും ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ അന്നു തന്നെ മരിച്ചു. ഗുരുതര പൊള്ളലേറ്റ ജിജോ (42) എന്നയാളെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ; പ്രതിഭ മക്കള്‍: നെവിന്‍, നെല്‍വിന്‍.

ഇവർക്കൊപ്പം മിന്നലേറ്റ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേല്‍ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാര്‍ (29),തെരുവംകുന്നേല്‍ ജോബി (40),വാഴക്കാലയില്‍ രാജു (52) എന്നിവർ ചികിത്സയിലാണ്.

You might also like

-