കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക് മെയിലിങ് വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അടക്കം നാല് പേർ പോലീസ് പിടിയിലായി
ഫോർട്ട് കൊച്ചി സ്വദേശിനിയായ മേരി വർഗീസ്, കണ്ണൂർ സ്വദേശികളായ അസ്കർ, സവാദ് , ഷെഫീഖ് എന്നിവരാണ് എറണാകുളം സെൽട്രൽ പോലീസിന്റെ പിടിയിലായത്
കൊച്ചി :കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയ്ലിങ്. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അടക്കം നാല് പേർ പോലീസ് പിടിയിലായി. കൂടുതൽ പേർ തട്ടിപ്പിനിരയായെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഫോർട്ട് കൊച്ചി സ്വദേശിനിയായ മേരി വർഗീസ്, കണ്ണൂർ സ്വദേശികളായ അസ്കർ, സവാദ് , ഷെഫീഖ് എന്നിവരാണ് എറണാകുളം സെൽട്രൽ പോലീസിന്റെ പിടിയിലായത്.അറസ്റ്റിലായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ബ്ലാക്ക് മെയ്ലിങ്. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 30 ലക്ഷം രൂപ വ്യവസായിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. വ്യവസായിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുപ്പതിലധികം പേർ ഇത്തരത്തിൽ ഇവരുടെ ട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.