പൊങ്കല്‍ പ്രമാണിച്ച്‌ 4 ജില്ലകൾക്കു അവധി

0

പൊങ്കല്‍ പ്രമാണിച്ച്‌ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാര്‍കഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.

You might also like

-