ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന് ഡി.ഐ.ജി പി സുന്ദര്‍ രാജ് അറിയിച്ചു.
ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബി.എസ്.എഫ്(അതിര്‍ത്തി രക്ഷാ സേന) ജവാന്മാര്‍ കൊല്ലപ്പെട്ടു. കാന്‍കര്‍ ജില്ലയില്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന് ഡി.ഐ.ജി പി സുന്ദര്‍ രാജ് അറിയിച്ചു.
ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ച് 28ന് സി.ആര്‍.പി.എഫ് കോബ്ര വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.