ഐഎസ്ആർഒ ഗൂഢാലോചന കേസ് നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം

വ്യവസ്ഥകോളെടെയാണ് ഈ നാല് പേർക്കും ജാമ്യം അനുവദിച്ചത്. സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം

0

കൊച്ചി :ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ആർ.ബി ശ്രീകുമാറടക്കം നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിം​ഗിൾ ബഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർ.ബി ശ്രീകുമാർ, വിജയൻ, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുർ​ഗാനന്ദ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യവസ്ഥകോളെടെയാണ് ഈ നാല് പേർക്കും ജാമ്യം അനുവദിച്ചത്. സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം. തങ്ങൾക്ക് പ്രായമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാ​ഗമായാണ് തങ്ങൾ പ്രവർത്തിച്ചതെന്നും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.

എന്നാൽ ​ഗൂഢാലോചന കേസിന് പാകിസ്താനുൾപ്പെടെയുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ​ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയിൽ അറിയിച്ചു. നമ്പി നാരായണൻ, ഫൗസിയ ഹസൻ, മറിയം റഷീദ എന്നിവരും കേസിൽ പ്രതികൾക്കെതിരെ കക്ഷി ചേർന്നിരുന്നു .

 

You might also like

-