അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ അഭ്യര്‍ഥിച്ച് ട്രംപിന് ട്വീറ്റ്; ടീച്ചറിന്റെ ജോലി പോയി
മെക്‌സിക്കോയില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാരുെട മക്കള്‍ പഠിക്കുന്ന സ്കൂളിന്റെ പേരും ഇവര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിരുന്നു എന്നും ബോര്‍ഡ് കണ്ടെത്തി.
ഡാലസ്: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും സഹായിക്കണം എന്നഭ്യര്‍ഥിച്ചു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വീറ്റ് ചെയ്ത ഡാലസ് കാര്‍ട്ട് റിവര്‍ സൈഡ് ഹൈസ്കൂളിലെ ഇംഗ്ലീഷ് ഭാഷ അധ്യാപിക ജോര്‍ജിയ ക്ലാര്‍ക്കിനെ ജോലിയില്‍ നിന്നു പിരിച്ചു വിടാന്‍ ജൂണ്‍ 4 ചൊവ്വാഴ്ച ചേര്‍ന്ന ഫോര്‍ട്ട് വര്‍ത്ത് ഐഎസ്ഡി ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് മീറ്റിങിൽ എത്തിയ 8 പേരും ഐക്യകണ്‌ഠേനയാണു പുറത്താക്കല്‍ തീരുമാനെടുത്തത്. അധ്യാപിക ഇതിനു മുന്‍പും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ടെക്‌സസ് എഡ്യുകേഷന്‍ ഏജന്‍സി കമ്മിഷണര്‍ക്ക് അധ്യാപികയ്ക്ക് അപ്പീല്‍ നല്‍കാനുളള സമയപരിധിയും നിശ്ചയിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം.മെക്‌സിക്കോയില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാരുെട മക്കള്‍ പഠിക്കുന്ന സ്കൂളിന്റെ പേരും ഇവര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിരുന്നു എന്നും ബോര്‍ഡ് കണ്ടെത്തി. മേയ് 23 മുതല്‍ ഇവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ലീവിലായിരുന്നു.
സോഷ്യല്‍ മീഡിയയും ട്വിറ്ററും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഇതു നല്‍കുന്നത്. ഈ അധ്യാപികയെ ടെക്‌സസിലെ ഒരു സ്കൂളിലും നിയമിക്കരുതെന്നാണ് രക്ഷകര്‍ത്താക്കള്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്.