മരട് ഫ്ലാറ്റ് പൊളിക്കാൻ ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറി ന് ചുമതല
ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയിൽ നിന്നു നീക്കി
കൊച്ചി :മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയിൽ നിന്നു നീക്കി.ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. നിയമലംഘകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീംകോടതി വിധിയെന്ന് ഹരജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്ലാറ്റുകൾ പൊളിക്കുന്നതും ഉൾപ്പടെയുള്ള ചുമതലകൾ സ്നേഹിൽ കുമാർ ഐഎഎസിനായിരിക്കും.