പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

0

ഇസ്ലാമബാദ് | പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ഇമ്രാൻ ഖാന്റെ ഇടത് കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്‌ലാമാബാദിൽ തെരഞ്ഞെടുപ്പ് പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് ഖാൻ പ്രതിഷേധ മാർച്ച്‌ നയിച്ചിരുന്നു. കാലിന് വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം.

പതിനഞ്ചോളം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.ഇമ്രാൻഖാന്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടർന്ന് പ്രവർത്തകർ തിക്കിത്തിരക്കിയതിനെ തുടർന്നും ഒട്ടേറെ പേർക്ക് പരിക്കേറ്റു.

You might also like

-