ഇന്ത്യന്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം: പ്രതി കുറ്റക്കാരന്‍
2017 നവംബറിലായിരുന്നു സംഭവം
ലോങ്ങ്‌ഐലന്റ് (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ ഡന്റല്‍ വിദ്യാര്‍ത്ഥിനി തരണ്‍ജിത് പാര്‍മര്‍ (18) കൊല്ലപ്പെട്ട കേസ്സില്‍. മുന്‍ ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിവിലിയന്‍ ജീവനക്കാരന്‍ ഡാനിയേല്‍ കൊപ്പോള (33) കുറ്റക്കാരനാണെന്ന് കോടതി.
2017 നവംബറിലായിരുന്നു സംഭവം. പാര്‍മര്‍ ഓടിച്ചിരുന്ന വാഹനവും, ഡാനിയേലിന്റെ വാഹനവും തമ്മില്‍ ചെറിയതോതില്‍ കൂട്ടി ഇടിച്ചു. തുടര്‍ന്ന് ഇരുവരുടേയും വാഹനം തൊട്ടടുത്തുള്ള ഗ്യസ് സ്റ്റേഷന്‍ പാര്‍ക്കിങ്ങ് ലോട്ടിലേക്ക മാറ്റിയിട്ടു. പാര്‍മര്‍ ചെറോക്കി ജീപ്പില്‍ നിന്നും പുറത്തിറങ്ങി ഡാനിയേലുമായി സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ഡാനിയേലിന്റെ പിക്കപ്പ് മുന്നോട്ടെടുത്തു. നിലവിളിച്ചു മുന്നോട്ട് നീങ്ങിയ പാര്‍മറെ ഇടിച്ചുതെറിപ്പിച്ച് പിക്കപ്പ് വാഹനം ഇവരേയും കൊണ്ട് കുറച്ചു ദൂരം ഓടി. ഇതിനിടയില്‍ വാഹനം പാര്‍മറുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു.
സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ഒരാള്‍ പോലീസിനെ വിവരം അറിയിക്കുകയും, പോലീസെത്തി പാര്‍മറെ നാസു കൗണ്ടി ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഡാനിയേലിനെ ആഴ്ചകള്‍ക്കുശേഷം മറ്റൊരു മോഷണ കേസ്സിലാണ് അറസ്റ്റ് ചെയ്ത്. ഇയാള്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡര്‍, റോബറി എന്നീകുറ്റങ്ങള്‍ക്ക് 2017 ഡിസം.23ന് കേസ്സെടുത്തു. ഈ കേസ്സിലാണ് പ്രതികുറ്റക്കാരനാണെന്ന് കഴിഞ്ഞ വാരാന്ത്യമോടെ കോടതി കണ്ടെത്തിയത്. 5മുതല്‍ 20 വര്‍ഷം വരെയാണ് ശിക്ഷ. ശിക്ഷ പിന്നീട് കോടതി വിധിക്കും. അഡല്‍ഫി കോളേജ് വിദ്യര്‍ത്ഥിനിയായിരുന്ന പാര്‍മറിന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നാല് വര്‍ഷം ഡെന്റല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചിരുന്നു. പഠിപ്പില്‍ സമര്‍ത്ഥയായിരുന്നു പാര്‍മറെന്ന് സഹ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.