“തന്നെ പുറത്താക്കുക എന്നത് ചിലരുടെ മാത്രം താല്പര്യം പാർട്ടി വിട്ട് എങ്ങോട്ടുമില്ല” മുൻ എം എൽ എ എസ് രാജേന്ദ്രൻ
ദൈവത്തെപ്പോലെ കരുതിയവർ താൻ ചെയ്യാത്തതെറ്റിന് അപമാനിക്കുന്നതിൽ വിഷമുണ്ട് .തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കയുന്നത് മുന്നാറിലെ ചില നേതാക്കളാണ് ,തനിക്കെതിരായ പരാതിയിൽ പാർട്ടി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുന്നതിന് മുൻപ് പരസ്യ വിമർശനം നടത്തിയത് ശരിയായില്ല
മൂന്നാർ | “തന്നെ പുറത്താക്കുക എന്നത് ചിലരുടെ മാത്രം ആഗ്രഹമാണെന്നും, പാർട്ടി പുറത്താക്കിയാലും താൻ കൊണ്ടുനടക്കുന്ന പ്രവർത്തനനവും ചിന്തയും ഇല്ലാതാക്കാൻ പറ്റില്ലാ”യെന്നും ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ.പറഞ്ഞു .എം എം മണിയുടെ പരസ്യ വിമർശനത്തിന് മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻപറഞ്ഞു .പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് തെന്നോട് ലീവ്‌ടുക്കാൻ നിർദേശം നൽകിയത് എം എം മണിതന്നെയാണ് …ദൈവത്തെപ്പോലെ കരുതിയവർ താൻ ചെയ്യാത്തതെറ്റിന് അപമാനിക്കുന്നതിൽ വിഷമുണ്ട് .തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കയുന്നത് മുന്നാറിലെ ചില നേതാക്കളാണ് ,തനിക്കെതിരായ പരാതിയിൽ പാർട്ടി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുന്നതിന് മുൻപ് പരസ്യ വിമർശനം നടത്തിയത് ശരിയായില്ല.താൻ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാൽ പാർട്ടിക്ക് നടപടിയെടുക്കാം എന്ത് നടപടിയായാലും പാർട്ടി വിട്ടു കുകയോ മാറ്റ് പാർട്ടിയിൽ ചേരുകയോ ചെയ്യില്ലെന്ന് എസ് . രാജേന്ദ്രൻ ഇന്ത്യവിഷൻ മീഡിയയുടെ പറഞ്ഞു .”തന്നെ മറയാക്കി പണമുണ്ടാക്കിയവരാണ് ഇപ്പോൾ താൻ സമ്പാദിച്ചു വന്നു പറയുന്നത് .ഇവർക്കെതിരെയുള്ള ആരോപണങ്ങൾകുടി പാർട്ടി പരിശോധിക്കട്ടെ” ,രാജേന്ദ്രൻ കൂട്ടിച്ചേർത്തു
” ഞാൻ പാർട്ടി വിടുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അത് ചിലരുടെ ആഗ്രഹം മാത്രമാണ് അതിന് അവർ നടത്തുന്ന പ്രചാരണമാണിത് ” രാജേന്ദ്രൻ വ്യക്തമാക്കി . ഇനി പാർട്ടി പുറത്താക്കിയാലും 40 വർഷമായി ഞാൻ കൊണ്ടുനടക്കുന്ന എന്റെ പ്രവർത്തനവും ചിന്തയും ഇല്ലാതാക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വേറെ പാർട്ടിയിലേക്ക് പോകണോ എന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും സി പി ഐ ലേക്ക് പോകുമോ എന്ന ചോദ്യത്തിന് “ഒരിക്കലും ചിന്തിച്ചിട്ടല്ല” എസ് രാജേന്ദ്രൻ വ്യക്തമാക്കി.
എസ്.രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം മുൻ മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചിരിന്നു .രാജേന്ദ്രൻ പങ്കെടുക്കേണ്ട അടിമാലി , മൂന്നാർ മറയൂർ ഏറിയ സമ്മേളനങ്ങളിൽനിന്നും ഈ ഏരിയ കമ്മറ്റികൾക്ക് കിഴിൽവരുന്ന ലോക്കൽ സമ്മേളനങ്ങളിലും രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല . ഇതേത്തുടർന്നാണ് എം എം മണി രാജേന്ദ്രനെതിരെ കടുത്ത വിമർശനം നടത്തിയത്