മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ മുൻ എംഎൽഎ കെ എസ് ശബരിനാഥന്‍ അറസ്റ്റിൽ

നേരത്തെ ശബരീനാഥനായി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്.

0

തിരുവനന്തപുരം | വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ മുൻ എംഎൽഎ അറസ്റ്റിൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ എസ് ശബരിനാഥന്‍. അറസ്റ്റ് വ്യാജമാണ്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരിനാഥന്‍ ആരോപിച്ചു
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരിനാഥിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷൻസ് കോടതി ശബരിനാഥന്‍റെ ഹർജി പരിഗണിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശബരീനാഥനെ അൽപ സമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇ.പി.ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു.സ്വർണ്ണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം ആരോപിച്ചു. മോദിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാർ ചെയുന്നത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു. അറസ്റ്റ് നിയമ പരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

You might also like

-