തിരുവനന്തപുരത്ത് മുൻ മന്ത്രി സി ദിവാകരന്‍ സിപിഐ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി
.മാവേലിക്കര- ചിറ്റയം ഗോപകുമാര്‍ തിരുവനന്തപുരം- സി ദിവാകരന്‍ തൃശ്ശൂര്‍- രാജാജി മാത്യു തോമസ് വയനാട്- പിപി സുനീര്‍
തിരുവനന്തപുരം :സിപിഐ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് സി ദിവാകരനാണ് മത്സരിക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് മത്സരാര്‍ത്ഥികളെ കുറിച്ച് അന്തിമ ധാരണയായത്. മത്സര രംഗത്തേക്ക് ഇല്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു.
നെടുമങ്ങാട് എംഎല്‍എയാണ് നിലവില്‍ സി ദിവാകരന്‍. ചിറ്റയം ഗോപകുമാര്‍ അടൂര്‍ എംഎല്‍എയാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ് രാജാജിയും സുനീറും. ജയം ഉറപ്പെന്ന് സി ദിവാകരൻ വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കും. മത്സരിക്കുന്നെങ്കിൽ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളി നേരിടാൻ സദാ തയ്യാറെന്നാണ് രാജാജി മാത്യു തോമസിന്റെ പ്രതികരണം. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥികളുടെ പേരുകൾ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു. വ്യക്തിപരമായ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ സമിതി അംഗങ്ങളോട് നേതാക്കൾ നിർദേശിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയ ശേഷം തെരഞ്ഞെടുപ്പു സമിതി വീണ്ടും യോഗം ചേരും. മത്സര രംഗത്തേക്ക് ഇല്ലെന്ന് സുധീരന്‍ വ്യക്തമാക്കി. അതത് മണ്ഡലങ്ങളിലേക്ക് ഡി.സി.സികള്‍ നല്‍കിയ സ്ഥാനാർത്ഥികളുടെ പാനൽ മുൻനിർത്തിയുള്ള പ്രാഥമിക ചർച്ചകളാണ് ഇന്ന് നടന്നത്. ജയസാധ്യതയും ഗ്രൂപ്പ് – സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. മൂന്നു പേർ മുതൽ 25 പേരുടെ വരെ പാനലാണ് പല ഡിസിസികളും കെ പി സി സി ക്ക് സമർപ്പിച്ചിട്ടുള്ളത്. തങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ചുരുക്കപ്പട്ടികയാകും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നൽകുക. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം മതി കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാർഥി പട്ടികയെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ