മുന്‍ മിഡില്‍ വെയ്റ്റ് ബോക്‌സര്‍ ഫ്രീഡാ ഫോര്‍മാന്‍ മരിച്ചനിലയില്‍
2001 ലെ ആറാമത്തെ മത്സരത്തില്‍ ഇവര്‍ പരാജയം നേരിട്ടു.തുടര്‍ന്ന് റിങ്ങില്‍ നിന്നും മാറി അമ്മയായി ബോക്‌സിങ്ങ് പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള പ്രോജക്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഫ്രീഡാക്ക് ഭര്‍ത്താവും, 2 പെണ്‍കുട്ടികളും 3 കൊച്ചുമക്കളുമുണ്ട്.
ഹൂസ്റ്റണ്‍: മുന്‍ ഹെവിവെയ്റ്റ് ബോക്‌സിങ്ങ് ചാമ്പ്യന്‍ ജോര്‍ജ് ഫോര്‍മാന്റെ മകളും മുന്‍ മിഡില്‍ വെയ്റ്റ് ബോക്‌സിങ്ങ് ചാമ്പ്യനുമായ ഫ്രീഡാ ഫോര്‍മാനെ ശനിയാഴ്ച രാത്രി അറ്റസ് കോസ്റ്റായിലുള്ള (ഹൂസ്റ്റന്‍) സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.42 വയസ്സായിരുന്നു.ഫ്രീഡായുടെ ഒരു ബന്ധുവാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഫൗള്‍പ്ലെ ഇല്ലായെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം: ആട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.2000 ല്‍ മിഡില്‍വെയ്റ്റ് ബോക്‌സിങ്ങ് ആരംഭിച്ച ആദ്യം മത്സരിച്ച അഞ്ചു മത്സരത്തില്‍ ജയിച്ചിരുന്നു.
2001 ലെ ആറാമത്തെ മത്സരത്തില്‍ ഇവര്‍ പരാജയം നേരിട്ടു.തുടര്‍ന്ന് റിങ്ങില്‍ നിന്നും മാറി അമ്മയായി ബോക്‌സിങ്ങ് പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള പ്രോജക്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഫ്രീഡാക്ക് ഭര്‍ത്താവും, 2 പെണ്‍കുട്ടികളും 3 കൊച്ചുമക്കളുമുണ്ട്.പിതാവ് ജോര്‍ജ് ഫ്രീമാനോ, ഭാര്യയോ മകളെ റിങ്ങില്‍ വരുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ജോര്‍ജിന്റെ അഞ്ചു പെണ്‍മക്കളില്‍ ഒരുവളാണ് ടെക്‌സസ്സില്‍ ജനിച്ച ഫ്രീഡാ ഇവര്‍ക്ക് അഞ്ചു സഹോദരങ്ങള്‍ കൂടി ഉണ്ട്. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ യൂണിവഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു.