പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മേഘാലയ എം.എല്‍.എ ജൂലിയസ് ഡോര്‍ഫങിന് 25 വര്‍ഷം കഠിന തടവ്.

മൂന്നു പ്രതികള്‍ക്ക് 1 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

0

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മേഘാലയ എം.എല്‍.എ ജൂലിയസ് ഡോര്‍ഫങിന് 25 വര്‍ഷം കഠിന തടവ്. പോക്സോ നിയമപ്രകാരമാണ് തടവുശിക്ഷക്ക് വിധിച്ചത്. ശിക്ഷ കൂടാതെ 15 ലക്ഷം രൂപയും റി ഭോയ് ജില്ല പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മറ്റു മൂന്നു പ്രതികള്‍ക്ക് 1 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ദാരിഷ മേരി ഖർബാമൺ, മാമോനി പർവീൺ, ഭർത്താവ് സന്ദീപ് ബിശ്വ എന്നിവരാണ് മൂന്ന് പ്രതികള്‍. ADVERTISING പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2017 ജനുവരിയിലാണ് ഡോര്‍ഫങ് അറസ്റ്റിലാകുന്നത്.ഹോട്ടലിലും ഗസ്റ്റ് ഹൗസിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷനില്‍ ലഭിച്ച് മൊഴിക്കു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. നാഷണൽ ലിബറേഷൻ കൗൺസിലിന്‍റെ (HNLC) സ്ഥാപക ചെയർമാന്‍ കൂടിയായിരുന്ന ഡോര്‍ഫങ് 2013ലാണ് മേഘാലയയിലെ മാഹൗതി നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ചത്.

You might also like

-