പള്ളിയുടെ അക്കൗണ്ടില്‍ നിന്നും 80,0000 ഡോളര്‍ മോഷ്ടിച്ച പാസ്റ്റര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ 

ചര്‍ച്ച് മിഷന്‍ പാസ്റ്ററായിരുന്നു ജെറല്‍, ഗ്രോസറി വാങ്ങുന്നതിനും, വിദേശ യാത്രക്കും, ലങ്കാസ്റ്റര്‍ ബൈബിള്‍ കോളേജ് ഡോക്ടറല്‍ ഡിഗ്രി ട്യൂഷന്‍ ഫീസിനും പള്ളി അകൗണ്ടില്‍ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

0

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് ജൂണ്‍ 11 തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലസ്റ്റര്‍ ബ്ലിസാര്‍ഡ് പറഞ്ഞു. ഇത് തീര്‍ത്തും നിരാശ ജനകമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

ചര്‍ച്ച് മിഷന്‍ പാസ്റ്ററായിരുന്നു ജെറല്‍, ഗ്രോസറി വാങ്ങുന്നതിനും, വിദേശ യാത്രക്കും, ലങ്കാസ്റ്റര്‍ ബൈബിള്‍ കോളേജ് ഡോക്ടറല്‍ ഡിഗ്രി ട്യൂഷന്‍ ഫീസിനും പള്ളി അകൗണ്ടില്‍ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

2011- 2017 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തി. സംഖ്യ മോഷ്ടിച്ചതായി പാസറ്ററും സമ്മതിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തോട് പാസ്റ്റര്‍ പൂര്‍ണ്ണമായും സഹകരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും തുക ഫണ്ടില്‍ നിന്നും മോഷ്ടിക്കുവാന്‍ കഴിഞ്ഞതെന്ന് വിശദീകരിക്കാന്‍ അറ്റോര്‍ണി ഓഫീസ് വിസമ്മതിച്ചു.

തന്‍രെ പ്രവര്‍ത്തികൊണ്ട് വിശ്വാസ സമൂഹത്തിനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടായ അപമാനത്തിന് മാപ്പ് ചോദിക്കുന്നതായും ശിക്ഷാ വിധിക്ക് ശേഷം പാസ്റ്റര്‍ പറഞ്ഞു

You might also like

-