വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വിവാദത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം 2017ൽ നടക്കേണ്ടിയിരുന്നതാണ്. യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്‍റെ നിസഹകരണമാണ് പിന്നീട് നിർമ്മാണം വൈകിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

0

കോട്ടയം: കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വിവാദത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം രണ്ട് വർഷം മുൻപ് നടക്കേണ്ടിയിരുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം 2017ൽ നടക്കേണ്ടിയിരുന്നതാണ്. യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്‍റെ നിസഹകരണമാണ് പിന്നീട് നിർമ്മാണം വൈകിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-