അര്‍ക്കന്‍സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍

രണ്ടു ദിവസം മുമ്പ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതകമായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

0

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച നിലയില്‍.
ജൂണ്‍ 4 വൈകീട്ട് അവര്‍ താമസിച്ചിരുന്ന വീട്ടില്‍ അഴുകിയ നിലയിലാണ് ജഡം കണ്ടെത്തിയത്.

രണ്ടു ദിവസം മുമ്പ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതകമായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

2014 മുതല്‍ 2019 വരെ അര്‍ക്കന്‍സാസ് ഡിസ്ട്രിക്റ്റ് പത്തൊമ്പതില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്നു ലിന്‍ഡ. കഴിഞ്ഞവര്‍ഷം നടന്ന പാര്‍ട്ടി പ്രൈമറിയില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു.

മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബന്ധയായി ജനങ്ങള്‍ക്കൊപ്പം, അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന നേതാവായിരുന്ന ലിന്‍ഡയെന്ന അര്‍ക്കന്‍സാസ് ലൈഫ്.ഗവര്‍ണ്ണര്‍ ടിം ഗ്രാഫിന്‍ പറഞ്ഞു. ലിന്‍ഡയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സ്‌റ്റേറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി മെമ്പറായിരുന്ന ലിന്‍ഡ 2011 ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

You might also like

-