ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാർ രാഷ്രപതിക്ക് കത്തയച്ചു . ദ്വീപിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ല ?

മുന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍മാരായ ജഗദീഷ് സാഗര്‍, വജാഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍. ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഇടപെടലുകള്‍ ദ്വീപില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്തു നല്കിയത്

0

കവരത്തി :ലക്ഷദ്വീപിൽ ഇന്റർനെറ്റിന് വേഗത കുറഞ്ഞു.കഴിഞ്ഞദിവസങ്ങളിൽ 3 ജി സേവനം ലഭിച്ചിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ 2 ജി പോലും ലഭിക്കുന്നില്ല ഇന്റർനെറ്റ് സേവനം കേന്ദ്ര സർക്കാർ ഭാഗികമായി തടഞ്ഞതോടെ സര്‍ക്കാര്‍ കരട് നിയമങ്ങളില്‍ അഭിപ്രായമറിയിക്കാനാവുന്നില്ലെന്നാണ് ദ്വീപ് നിവാസികളുടെ പരാതി. ഇവ ഏകപക്ഷീയമായി നിയമമായി മാറുമോ എന്നതാണ് ആശങ്ക. ലോക്ക്ഡൗണില്‍ ഇന്റർനെറ്റ് സേവന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. ദ്വീപിൽ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെ ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതില്‍ അധ്യാപകരും ആശങ്ക പ്രകടിപ്പിക്കുന്നു. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങണമെന്നാണ് നിർദേശം. നിലവില്‍ അധ്യാപകര്‍ക്ക് മറ്റു ദ്വീപുകളില്‍ ജോലിക്കെത്താനും സംവിധാനമില്ല. എസ്.ഒ.പി കാരണം കപ്പലില്‍ 50 ശതമാനം മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്രായോഗികവുമല്ല. നിലവില്‍ മറ്റു ദ്വീപുകളിലേക്ക് കപ്പലില്ലാത്തതും പ്രതിസന്ധിയാണ്. അതേസമയം, കപ്പലുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുമില്ല.

അതേസമയം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാർ രംഗത്ത്. മുന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍മാരായ ജഗദീഷ് സാഗര്‍, വജാഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍. ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഇടപെടലുകള്‍ ദ്വീപില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്തു നല്കിയത്. നേരത്തെ ഉമേഷ് സൈഗാള്‍ ഐ.എ.എസ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇന്റർനെറ്റ് അധിഷ്ഠിത തൊഴിലവസരങ്ങൾ ലക്ഷദ്വീപിൽ ഒരുക്കുകയാണ് ഭരണകൂടം അടിയന്തിരമായി ചെയ്യേണ്ടതെന്നും അഡ്മിനിസ്ട്രേഷൻ നിർദേശിച്ച പുതിയ പരിഷ്കാരങ്ങളെല്ലാം ദ്വീപിനും ദ്വീപ് നിവാസികൾക്കും വിനാശകരമാണെന്നും ഉമേഷ് സൈഗാള്‍ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ കൂടുതല്‍ പ്രമുഖര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ മോഹിനി ഗിരി, മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം സൈദ ഹമീദ് എന്നിവരും ഉപരാഷ്ട്രപതിക്കും കേരള ഗവര്‍ണര്‍ക്കും കത്തെഴുതി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന മുന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ വജാഹത് ഹുസൈനും ഉപരാഷ്ട്രപതിക്കും കേരള ഗവര്‍ണര്‍ക്കും കത്തെഴുതിയിട്ടുണ്ട്.

You might also like

-