ലോക് ടൗണിൽ പെട്ട നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്ന വിദേശശികൾ കോറന്റൈൻ സെന്ററിൽ നിന്നും മുങ്ങി

വെള്ളിയാഴ്ച്ച അടിമാലി കൂമ്പൻപാറയിൽ ആളൊഴിഞ്ഞ കൃഷിയിടത്തിൽ ടെൻന്റെ കെട്ടി താമസിച്ചിരുന്ന ഇവരെ പോലീസ് പിടികൂടി കൊറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് രാവിലെ കോറന്റൈൻ സെന്ററിൽ നിന്നും ചാടിപ്പോയ ഇവരെ മാങ്കുളത്തു നാട്ടുകാർ പികൂടി

0

മൂന്നാർ :കോവിഡിനെത്തുടർന്നുള്ള ലോകഡൗണിൽപെട്ട് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ വന്ന ഉക്രൈൻ ചിലി സ്വദേശികൾ കൊറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി ഉക്രൈൻ ചിലി സ്വദേശികളായ ഗബ്രിയേൽ 34 ലിയോണ 29 എന്നി വരാനാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ അടിമാലിയിൽ പെട്ട് പോയത്, വെള്ളിയാഴ്ച്ച അടിമാലി കൂമ്പൻപാറയിൽ ആളൊഴിഞ്ഞ കൃഷിയിടത്തിൽ ടെൻന്റെ കെട്ടി താമസിച്ചിരുന്ന ഇവരെ പോലീസ് പിടികൂടി കൊറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് രാവിലെ കോറന്റൈൻ സെന്ററിൽ നിന്നും ചാടിപ്പോയ ഇവരെ മാങ്കുളത്തു നാട്ടുകാർ പികൂടി . തുടർന്ന് ഗ്രാമപഞ്ചായത്ത് ഇടപെട്ടു ഇവരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചു .എട്ടുമാസം മുന്പാണ് ഇരുവരും കേരളത്തിൽ എത്തിയത് കോവിഡിനെ തുടർന്ന് ലോക്ദയൻ പ്രഘ്യാപിച്ചതിനെത്തുടർന്നു സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ വന്ന ഇവരെയുടെ കൈയിൽ പണവയും ഇല്ലാതായി തുടർന്നാണ് അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ ആളൊഴിഞ്ഞ കൃഷിയിടത്തിൽ ഇവർ ടെൻ ന്റെ കെട്ടി താമസം ആരംഭിച്ചത് . വെള്ളിയാഴ്ച കൃഷിയിടത്തിൽ ഉടമസ്ഥൻ എത്തിയപ്പോൾ . ടെൻണ്ട് കണ്ടെത്തുകയും പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും പ്രവർത്തകരെയും വിവരം അറിയിച്ചു അടിമാലി സബ് ഇൻസെക്റ്റർ എസ് ശിവലാലിന്റെ നേതൃത്തത്തിൽ പോലീസ് ഇവരെ അടിമാലിയിൽ കോറന്റൈൻ സെന്ററിൽ എത്തിച്ചു ആരോഗ്യ വകുപ്പ് ശ്രവം പരിശോധനക്ക് എടുത്തു . കോറന്റൈനിൽ കഴിയാൻ പോലീസ് ഇവർക്ക് നിർദേശം നൽകിയെങ്കിലും . ഇന്ന് പുലർച്ചയെ ഇവർ അടിമാലിയിൽ നിന്നും മാങ്കുളത്തെത്തുകയായിരുന്നു .
സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ കേരളത്തിൽ തങ്ങുന്ന വിദേശികളെ സ്വദേശത്തേക്ക് മടക്കി അയക്കാൻ എമ്പസിയുമായി ബന്ധപ്പെട്ട ക്രമീകരങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകളക്ടർ എച് ദിനേശൻ ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു രണ്ടു ദിവസ്സം ഇവരെ താമസിപ്പിക്കാൻ ക്രമീകരങ്ങൾ ചെയ്യും ഇതിനിടെ എമ്പസിയുമായി ബന്ധപ്പെട്ടു ഇവരെ മടക്കി അയക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് ജില്ലാകളക്ടർ പറഞ്ഞു

You might also like

-