വന്യജീവികളുമായി ഇടപഴുകി ജീവിക്കാൻ ട്രെയിൻ പ്രോഗ്രാം ആരംഭിക്കുമോ .?

2016 മുതല്‍ 2025 വരെ 192 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.

തിരുവനന്തപുരം |സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. 2016 മുതല്‍ 2025 വരെ 192 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.2016 മുതല്‍ 2025 വരെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ജീവന്‍നഷ്ടമായത് 192 പേര്‍ക്കാണ് എന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. 278പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് മാത്രം മരിച്ചത് 48പേര്‍. ഇടുക്കിയില്‍ ജീവന്‍ നഷ്ടമായത് 40 പേര്‍ക്ക്. വയനാട്ടില്‍ 36 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറത്ത് പതിനെട്ടും കണ്ണൂരില്‍ 17പേരും 2016-2025 കാലയളവില്‍ മരിച്ചുവീണു.

കഴിഞ്ഞവര്‍ഷം 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2025 ജനുവരി ഒന്ന് മുതല്‍ ഇന്നുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേരാണ്. കാട്ടാന ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ ഒരാളും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. എന്നാല്‍ കര്‍ഷക സംഘടനയായ കിഫയുടെ കണക്ക് അനുസരിച്ച് 11 പേരാണ് കൊല്ലപ്പെട്ടത്.

വയനാട്ടിൽ 35 ദിവസത്തിനിടെ 3 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ‘ ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം.ഫെബ്രുവരി 10: നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയിൽ നിന്ന് കാപ്പാടേക്ക് വരുമ്പോൾ.ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ തുടങ്ങിയവർ കാട്ടാനയുടെ ആക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത് .

വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയാകുന്ന സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്് ദുരന്തനിവാരണ വിഭാഗം അടിയന്തരയോഗം വിളിച്ചുവെന്ന് വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ്. ഇന്ന് വൈകുന്നേരം 4.45-ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിട്ടുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, വയനാട് ജില്ലാ കളക്ടര്‍, വയനാട് ജില്ലാ പോലീസ് മേധാവി, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വയനാട് നോര്‍ത്ത് സൗത്ത് ഡിവിഷനിലെ ഡി.എഫ്.ഒ മാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

You might also like

-