കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടുതീയിൽ പെട്ട് രണ്ടുപേർ മരിച്ചു ആറുപേർക്ക് പൊള്ളലേറ്റു

തേനി രാശിങ്ങപുരം സ്വദേശികളായ ജയശ്രീ ( 37)കൃതിക (3) എന്നിവരാണ് മരിച്ചത്

0

തേനി :  കേരള-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാട്ടിലെ രാശിങ്ങാപുരം വണ്ണാൻ തുറക്ക് സമീപം കാട്ടുതീയിൽ പെട്ട രണ്ട് പേർ മരിച്ചു. തേനി രാശിങ്ങപുരം സ്വദേശികളായ ജയശ്രീ ( 37)കൃതിക (3) എന്നിവരാണ് മരിച്ചത് .ശാന്തൻപാറ പേതൊട്ടിക്ക് സമീപം ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയ ശേഷം ഞണ്ടാർ വനമേഖലയിൽ കൂടി തമിഴ്നാട്ടിലേക്ക് നടന്നുപോയ എട്ട് അംഗ സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത് .വിജയ് മണി ( 38) മഹേഷ് (27) യോഗേഷ് ( 30 ) ഒണ്ടു വീരൻ ( 40 )മഞ്ജു (27) ആനന്ദ് (28) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കേരളത്തിലും തമിഴ്നാട്ടിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ബോഡിമെട്ട് വഴി യാത്ര നിയന്ത്രണമുണ്ട്. ഇത് മറികടന്നാണ് തൊഴിലാളികൾ പേതൊട്ടി ദളം -ഞ ണ്ടാർ മെട്ട് വഴി തമിഴ്നാട്ടിലേക്ക് നടന്നുപോയത്. തേവാരത്ത് നിന്നും 10 കിലോമീറ്റർ അകലെ കൊടും വനത്തിൽ വച്ച് സംഘം കാട്ടുതീയിൽ അകപ്പെടുകയായിരുന്നു.സംഭവമറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചിരുന്നു. മടങ്ങിപ്പോകാന്‍ മറ്റു വഴികളില്ലാതെ വന്നതോടെയാണ് തൊഴിലാളികള്‍ കാട്ടിലൂടെയുള്ള യാത്ര തെരഞ്ഞെടുത്തത്.

You might also like

-