മൂന്നാറിൽ വനം വകുപ്പ് നിർജീവം , പടയപ്പാ ഭീകരാന്തരീഷം സൃഷ്ടിക്കുന്നു തമിഴ്‌നാട് ആര്‍ടിസി ബസ്സ് ആക്രമിച്ചു ചില്ലുകൾ തകർത്തു.
മണിയുടെ മരണത്തിന് ശേഷം ജനവാസമേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയുന്നതിന് 24 മണിക്കൂറും കാട്ടാനകളെ നിരീക്ഷിക്കുന്നതിനും ആർ ആർ ടി ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു . എന്നാൽ മണിയുടെ കൊലപാതകത്തിന് ശേഷവും പടയപ്പാ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം ടൗണിൽ ഇറങ്ങി അക്രമം അഴിച്ചുവിട്ടിട്ടും വനം വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല
മൂന്നാർ | മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്‌നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്.രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പടയപ്പാ ഉൾപ്പെടുന്ന ആനകൂട്ടം മണിയെന്ന വിളിക്കുന്ന സുരേഷ്കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. കന്നിമല എസ്റ്റേറ്റിന് സമീപം സ്വന്തം വീടിന് സമീപത്തുവച്ചായിരിന്നു കാട്ടാനയുടെ ആക്രമണത്തിൽ മണി കൊല്ലപ്പെട്ടത്. മണിയുടെ മരണത്തിന് ശേഷം ജനവാസമേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയുന്നതിന് 24 മണിക്കൂറും കാട്ടാനകളെ നിരീക്ഷിക്കുന്നതിനും ആർ ആർ ടി ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു . എന്നാൽ മണിയുടെ കൊലപാതകത്തിന് ശേഷവും പടയപ്പാ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം ടൗണിൽ ഇറങ്ങി അക്രമം അഴിച്ചുവിട്ടിട്ടും വനം വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല . പടയപ്പാ ഉൾപ്പെടെയുള്ള അക്രമകാരികളായ ആനകളെ പിടികൂടി ആനക്കൊട്ടിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു ഇടുക്കി എം പി ഡീൻ കുരിയാക്കോസ് മുന്നാറിൽ നടത്തി വന്ന സമരം ആരോഗ്യനില മോശമായതിനെത്തുടർന്നു എം പി യെ ആശുപത്രിയിലേക്ക് മാറ്റി .