അടുത്ത നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല.പരാതികൾ പരിശോധിക്കും

ഇപ്പോഴുള്ള നിയമത്തിൽ കാട്ടിനിന്നും നാട്ടിലെത്തുന്ന വന്യജീവികളെ തിരുത്താനുള്ള വ്യവസ്ഥകൂടി ഉൾപ്പെടുത്തണമെന്നും . പുതിയ ബില്ലിൽ പറയുന്ന ഏതെങ്കിലും വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ അത് മനുഷ്യ ജീവന് ഭീക്ഷണിയാവുമെന്നു പരാതികളിൽ പറയുന്നു

തിരുവനന്തപുരം | അടുത്ത നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല.ജനകീയ പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് ബില്ലിൽ നിന്ന് സർക്കാർ താൽക്കാലികമായി പിൻമാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളിൽ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണ് 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്
വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് നിരവധി പരാതികളാണ് കർഷകരിൽനിന്നും ലഭിച്ചിട്ടുള്ളത് . പരാതികളിൽ ഭൂരിപക്ഷവും വകുപ്പിന്റെ ഇപ്പോഴുള്ള അധികാരങ്ങൾ തന്നെ കൂടുതലാണെന്നും വനത്തിൽ നിന്നും എത്തുന്ന വന്യമൃഗങ്ങളിൽനിന്നും മനുഷ്യനെ സംരഷിക്കാൻ നിയമം വേണം എന്ന് ആവശ്യപ്പെട്ടുള്ളതാണ് .ഇപ്പോഴുള്ള നിയമത്തിൽ കാട്ടിനിന്നും നാട്ടിലെത്തുന്ന വന്യജീവികളെ തിരുത്താനുള്ള വ്യവസ്ഥകൂടി ഉൾപ്പെടുത്തണമെന്നും . പുതിയ ബില്ലിൽ പറയുന്ന ഏതെങ്കിലും വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ അത് മനുഷ്യ ജീവന് ഭീക്ഷണിയാവുമെന്നു പരാതികളിൽ പറയുന്നു . പരാതികളിൽ പലതു കർഷകരും കർഷക സംഘടനകളും നല്കിയിട്ടുള്ളതാണ് . വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതി കളും ലഭിച്ചിട്ടുണ്ട് .ലഭിച്ച പരാതികൾ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി തീരുമാനിക്കും. ശേഷം സബ്ജക്ട് കമ്മിറ്റിയിൽ ഭേദഗതികൾ വരുത്തി സഭയ്ക്കു മുന്നിൽ വെയ്ക്കാൻ ആലോചന. ഭേദഗതികൾ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്. ക്രൈസ്തവ സഭകളും സ്വതന്ത്ര കർഷക സംഘടനകളും കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികലും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രതിഷേധമുയർത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സർക്കാർ ചർച്ച നടത്തും.

You might also like

-