വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദംനൽകില്ല “മുഖ്യമന്ത്രി
വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദംനൽകില്ല മുഖ്യമന്ത്രി അസ്ന്നിക്തമായി കൂട്ടിച്ചേർത്തു
തിരുവനതപുരം :ഇഎംസിസി വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി “കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യമെന്ന മട്ടിൽ ചിലത് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തീരദേശത്തെ ജനം അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നു. അവരെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന വ്യാമോഹം നടക്കില്ല.
മത്സ്യമേഖലയിൽ കൃത്യമായ നയം രൂപീകരിച്ചു. അതിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയതാണ്. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകാതിരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്‍റെ തീരക്കടലിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്ക് നിയന്ത്രണം കർശനമാക്കും. പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാക്കും. ഇത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നയമാണ്. ഇനി പുതിയ യാനം വേണമെങ്കിൽ അത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ നൽകു.
മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില നിർണയിക്കാനും വിപണനത്തിലേർപ്പെടാനും അവകാശം അവർക്ക് മാത്രമായി നിജപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയാണ് കോർപ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നത്. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. വിദേശ ഭീമന്മാർക്ക് മത്സ്യസമ്പത്ത് തീറെഴുതിക്കൊടുത്ത ചരിത്രമാണ് കോൺഗ്രസിന്.
വിട്ടുവീഴ്ചയില്ലാതെ പോരാടിയവരാണ്,. ഇന്നും ആ രാഷ്ട്രീയം തുടരുന്നവരാണ്. മത്സ്യബന്ധനത്തിനായി ആഴക്കടൽ വിദേശ കുത്തകകളുടെ ലാഭക്കൊതിക്ക് തുറന്നുകൊടുത്ത നയമല്ല ഈ സർക്കാരിന്‍റേത്. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് ട്രോളറുകൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. എതിർപ്പിനെ തുടർന്ന് 2017 ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് നൽകിയ അനുമതി നിർത്തലാക്കി. സംസ്ഥാനത്തിന്‍റെ നിലപാട് ഇതിൽ നിന്ന് വ്യക്തമാണ്.
മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകുന്ന തൊഴിലാളികളെ ആഴക്കടൽ യാനങ്ങളുടെ ഉടമകളാക്കുന്ന നയമാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. അതിൽ കോർപ്പറേറ്റുകൾക്ക് സ്ഥാനമില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശീയ-തദ്ദേശീയ യാനങ്ങളെ അനുവദിക്കില്ലെന്ന ഫിഷറീസ് നിലപാട് മറികടന്ന് ഒരു പദ്ധതിക്കും അനുമതി നൽകില്ല. അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകുന്ന സർക്കാരല്ല ഇത്. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട.
അർധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഭടന്മാർക്കും, ഭാര്യമാർക്കും മരിച്ചവർക്കും വസ്തുനികുതി ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. സർക്കാരോ വകുപ്പോ ഒരു എംഒയു ഒപ്പിട്ടിട്ടില്ല. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നീടേ സർക്കാരിന്‍റെ പരിഗണനയ്ക്ക് വരുകയുള്ളു. അപ്പോൾ അതിൽ നിലപാടെടുക്കും.
കെഎസ്ഐഡിസിയുടെ അടുത്ത് അവർ എത്തിയത് നേരത്തെ നടന്ന ശ്രമത്തിന്‍റെ ഭാഗമായാണ്. ആലപ്പുഴയിൽ മെഗാ മറൈൻ ഫുഡ് പാർക്ക് കെഎസ്ഐഡിസി ആരംഭിച്ചു. പള്ളിപ്പുറത്ത് ഇന്റസ്ട്രിയൽ ഗ്രോത്ത് സെന്‍ററിലാണ് പാർക്ക്. ഈ കമ്പനി അവിടെ സ്ഥലത്തിന് വേണ്ടി നേരത്തെ അപേക്ഷ നൽകി. കെഎസ്ഐഡിസി അതിന് മറുപടി നൽകി. കമ്പനി ഇതുവരെ അവിടെ സ്ഥലം എടുത്തിട്ടില്ല. ഇതെല്ലാം സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായ കാര്യമാണ്. സർക്കാരിനെ അറിയിച്ചേ ഒരു കരാറിൽ ഒപ്പിടാവൂ എന്നില്ല. സർക്കാരിന്‍റെ ശ്രദ്ധയിൽ അക്കാര്യം അറിയിച്ചില്ല. ബന്ധപ്പെട്ട സെക്രട്ടറിയും അതറിഞ്ഞിട്ടില്ല.
ഇതിൽ ചില ദുരൂഹതകളുണ്ട്. 2021 ഫെബ്രുവരി 11നാണ് ഈ കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് രണ്ട് പേർ വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തി ഫിഷറീസ് റിസർച് ഡവലപ്മെന്‍റില്‍ അസന്റിൽ ധാരണാപത്രം ഒപ്പുവെച്ച് മന്ത്രിസഭ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. ആ നിവേദനത്തിലെ ഉള്ളടക്കമാണ് എഗ്രിമെന്‍റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. അതെങ്ങനെ പ്രതിപക്ഷ നേതാവിന്‍റെ പക്കലെത്തി. അക്കാര്യം അദ്ദേഹം തന്നെ പങ്കുവെക്കണം. ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്നയാളാണ് ഇപ്പോൾ ഫിഷറീസ് വകുപ്പ് സെക്രട്ടറി.
ഫിഷറീസ് മന്ത്രിയെ കണ്ടത് തെറ്റായ പ്രചാരണം. യുഎന്നിന്‍റെ പരിപാടിക്കാണ് മന്ത്രി ന്യൂയോർക്കിൽ പോയത്. അവർ ഇവിടെ വെച്ച് കണ്ടു. പല കാര്യങ്ങൾക്ക് പലരും ഓഫീസിൽ വരില്ലേ. സർക്കാർ നിലപാട് സർക്കാർ നയത്തിന്‍റെ ഭാഗമായിട്ടല്ലേ. തെറ്റായ നീക്കം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥനെതിരെയൊന്നും ഇപ്പോൾ പറയേണ്ട ഘട്ടമല്ല. ഉദ്യോഗസ്ഥനെ സംശയത്തിന്‍റെ മുനയിൽ നിർത്തേണ്ടതില്ല. യാനം നിർമ്മിച്ചത് എന്തിനെന്ന് പരിശോധിക്കും.വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദംനൽകില്ല മുഖ്യമന്ത്രി അസ്ന്നിക്തമായി കൂട്ടിച്ചേർത്തു