അറുപത്തിയാറ് ദിവസങ്ങള്‍ക്കുശേഷം സൂര്യോദയം 

നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സൂര്യന്‍ പ്രത്യക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.04ന് പ്രത്യക്ഷപ്പെട്ട സൂര്യന്‍ 2.14 ലോടുകൂടി ചക്രവാളത്തില്‍ മറഞ്ഞിരുന്നു.മെയ് മാസത്തോടെ സാവകാശം ഉദിച്ചുയരുന്ന സൂര്യന്‍ ആഗസ്റ്റ് 2 വരെ ആകാശത്തില്‍ പ്രഭ വിതറി നില്‍ക്കും. അസ്തമയം ഇല്ലാതെ!സൂര്യന്‍ അസ്തമിക്കാതെ നില്‍ക്കുന്ന മാസങ്ങളില്‍ പ്രത്യേകിച്ച്ു ജൂലായില്‍ 47 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരാറില്ല.

0

അലാസ്ക്ക: അമേരിക്കയിലെ ഇരുൾ മുടിയ പ്രദേശമായ  അറുപത്തി ആറ് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി അലാസ്കാ സംസ്ഥാനത്തെ ബാറൊ സിറ്റിയില്‍ സൂര്യോദയം ജനുവരി 23 ബുധനാഴ്ചയാണ് സൂര്യന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക.4300 ആളുകള്‍ മാത്രം താമസിക്കുന്ന അലാസ്ക്ക നോര്‍ത്ത് വെസ്‌റ്റേണ്‍ ടൗണ്‍ രണ്ടുമാസത്തിലധികമായി സദാസമയം ഇരുട്ട് മാത്രമായിരുന്നു.

നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സൂര്യന്‍ പ്രത്യക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.04ന് പ്രത്യക്ഷപ്പെട്ട സൂര്യന്‍ 2.14 ലോടുകൂടി ചക്രവാളത്തില്‍ മറഞ്ഞിരുന്നു.മെയ് മാസത്തോടെ സാവകാശം ഉദിച്ചുയരുന്ന സൂര്യന്‍ ആഗസ്റ്റ് 2 വരെ ആകാശത്തില്‍ പ്രഭ വിതറി നില്‍ക്കും. അസ്തമയം ഇല്ലാതെ!സൂര്യന്‍ അസ്തമിക്കാതെ നില്‍ക്കുന്ന മാസങ്ങളില്‍ പ്രത്യേകിച്ച്ു ജൂലായില്‍ 47 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരാറില്ല.

വിന്റര്‍ സീസണില്‍ താപനില 20 ഡിഗ്രിവരെ താഴുകയും ചെയ്യും.ബോസ്റ്റണിലോ, ഡെന്‍വറിലോ ലഭിക്കുന്ന സ്‌നോയുടെ ഒരംശം പോലും ഇവിടെ ലഭിക്കാറില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.ഇനിയുള്ള ദിവസങ്ങളില്‍ സാവകാശം 33 മിനിട്ടു മുതല്‍ രണ്ടര മണിക്കൂര്‍ വരെ സൂര്യപ്രകാശം ഇവിടെ ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ പ്രവചിക്കുന്നത്.

You might also like

-