തെലങ്കാനയിൽ ഭക്ഷ്യവിഷബാധ മൂന്ന് കുട്ടികള്‍ മരിച്ചു 23 പേർ ചികിത്സയിൽ

രുവയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. ഇരുപത്തി മൂന്ന് പേര്‍ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹ ശേഷം ബാക്കി വന്ന പഴകിയ സദ്യ കഴിച്ചാണ് എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റത്.

0

അഡിലബാദ്: തെലങ്കാനയിലെ അഡിലബാദ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു . ഒരുവയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. ഇരുപത്തി മൂന്ന് പേര്‍ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹ ശേഷം ബാക്കി വന്ന പഴകിയ സദ്യ കഴിച്ചാണ് എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റത്.

ചൊവ്വാഴ്ച്ച നടന്ന വിവാഹത്തില്‍ ഭക്ഷണം ഒരുപാട് ബാക്കി വന്നിരുന്നു. ബാക്കി വന്ന ആഹാരം പിറ്റേ ദിവസം അതിഥികളില്‍ ചിലര്‍ കഴിച്ചിരുന്നു. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമാകുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

You might also like

-