200 പൗണ്ടുള്ള നായയെ ചുംബിച്ചതിന് യുവതിക്ക് വില നല്‍കേണ്ടി വന്നതു കവിളും, മൂക്കും, ചുണ്ടും !!

ജോലി കഴിഞ്ഞു  തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ തന്നെ നായ കുരക്കുന്നതിനും, അക്രമാസക്തമാവുകയും ചെയ്തു. നായയെ ശാന്തമാക്കുന്നതിനാണ കുനിഞ്ഞ് ചുംബനം നല്‍കാന്‍ ശ്രമിച്ചത്.

0

ഫ്‌ളോറല്‍ സിറ്റി(ഫ്‌ളോറിഡ): വീട്ടില്‍ വളര്‍ത്തുന്ന 200 പൗണ്ട് തൂക്കമുള്ള ബുള്‍ മസ്റ്റിഫ് എന്ന വര്‍ഗത്തില്‍പ്പെട്ട നായയെ കുനിഞ്ഞു ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് കവിളും, ചുണ്ടും, മൂക്കും നഷ്ടപ്പെട്ടു. ജൂണ്‍ 19 ബുധനാഴ്ച ബ്രൂക്ക്‌സ് വില്ല കാനന്‍ ഡ്രൈവിലായിരുന്നു സംഭവം.

ജോലി കഴിഞ്ഞു  തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ തന്നെ നായ കുരക്കുന്നതിനും, അക്രമാസക്തമാവുകയും ചെയ്തു. നായയെ ശാന്തമാക്കുന്നതിനാണ കുനിഞ്ഞ് ചുംബനം നല്‍കാന്‍ ശ്രമിച്ചത്.

പെട്ടെന്ന് നായ ചുണ്ടിലും കവിളിലും, മൂക്കിലും കടിക്കുകയും, അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു ഉടനെ യുവതിയെ ആശുപത്രിയിലെ ട്രോമ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കല്‍ ഹോസ്പിറ്റലില്‍ നിന്നും ട്രോമ യൂണിറ്റിലേക്ക് മാറ്റിയത്. ഒരാഴ്ച മുമ്പു ഫ്‌ളോറല്‍ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ് ഈ ബുള്‍ മസ്റ്റിഫ് വര്‍ഗത്തില്‍പ്പെട്ട നായയെ. സംഭവ സ്ഥലത്തു എത്തിചേര്‍ന്ന ഡെപ്യൂട്ടി പിന്നീട് നായയെ ഷെല്‍ട്ടറിലേക്ക് മാറ്റി.

വര്‍ഷത്തില്‍ 4.5 മില്യനാണ് അമേരിക്കയില്‍ നായയുടെ അക്രമണത്തിന് ഇരയാകുന്നത്. വലിയ ഇനത്തില്‍പെട്ട നായകള്‍ എപ്പോഴാണ് പ്രകോപിതരാകുക എന്ന് പ്രവചിക്കുക അസാധ്യമാണ്. കുട്ടികളും മുതിര്‍ന്നവരും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആനിമല്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.

You might also like

-