ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധന നിയമം ഫ്‌ളോറിഡാ സെനറ്റ് പാസ്സാക്കി

സ്കൂള്‍ സോണുകളില്‍ ടെക്സ്റ്റിങ് കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ട്.

0

തലഹാസി (ഫ്‌ളോറിഡ) : വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്സ്റ്റിംഗ് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്‌ലോറിഡാ സെനറ്റ് പാസ്സാക്കി.ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് അഞ്ച് വോട്ടിനെതിരെ 33 വോട്ടുകളോടെ സെനറ്റ് ബില്‍ പാസ്സാക്കിയത്.ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം നിലവിലുണ്ടെങ്കിലും കര്‍ശന വ്യവസ്ഥകളോടെയാണ് സെനറ്റ് പുതിയ ബില്‍ ഇന്ന് പാസ്സാക്കിയത്.

ടെക്സ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയാല്‍ വാഹനം തടഞ്ഞു നിറുത്തി ടിക്കറ്റ് നല്‍കുന്നതിനു പൊലീസിന് അധികാരം നല്‍കിയിട്ടുണ്ട്.

ബില്‍ പാസ്സാക്കുന്നതുവരെ ടെക്സ്റ്റിംഗ് സെക്കന്ററി ഒഫന്‍സ് ആയിരുന്നുവെങ്കില്‍ പുതിയ ബില്ലില്‍ അതു പ്രൈമറി ഒഫന്‍സാക്കി മാറ്റിയിട്ടുണ്ട്.

സ്കൂള്‍ സോണുകളില്‍ ടെക്സ്റ്റിങ് കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ട്. ബില്‍ ഗവര്‍ണര്‍ പാസ്സാക്കുന്നതോടെ 2020 ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ടെക്സ്റ്റിങ് നടത്തുന്നവര്‍ക്ക് വെര്‍ബല്‍ വാണിങ് നല്‍കുമെന്നും ഡിസംബറിനു ശേഷം കര്‍ശനമായി നടപ്പാക്കുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

You might also like

-