കവളപ്പാറ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും
മുപ്പതോളം പേരെ ഇനിയും പ്രദേശത്ത് നിന്ന് കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഡൽഹി :മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിനെതുടർന്ന് കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ തുടർന്ന് ആറു ദിവസം പിന്നിടുമ്പോൾ മുപ്പതോളം പേരെയാണ് ഇതവരെ കണ്ടത്തനായത്. ഏകദേശം മുപ്പതോളം പേരെ ഇനിയും പ്രദേശത്ത് നിന്ന് കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഇന്നലെ ശക്തമായി പെയ്ത മഴമൂലം തിരച്ചിലിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം മുത്തപ്പൻ കുന്നിലെ തിരച്ചിൽ രണ്ടു തവണ നിർത്തിവെക്കേണ്ടി വരുകയും ചെയ്തു. റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ ആശങ്കയിടക്കുന്നുണ്ട്. ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ 8 ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആണ് ഇപ്പോൾ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്