പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ :പി തിലോത്തമൻ

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്

0

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.

You might also like

-