പ്രളയക്കെടുതി; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 28 പേർ കാണാതായവർക്കു വേണ്ടി വ്യാപക തിരച്ചിൽ

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയക്കെടുതിയിൽ സംസ്ഥാനത്തുടനീളം മരിച്ചത് 28 പേർ. 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

0

തിരുവനതപുരം :വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയക്കെടുതിയിൽ സംസ്ഥാനത്തുടനീളം മരിച്ചത് 28 പേർ. 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 738 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. 64,013 പേരാണ് വിവിധ ക്യാമ്പുകളിലായി ഉള്ളത്.

സംസ്ഥാനത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകൾക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471251 7500, 0471232 2056 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജില്ലയിൽ കനത്ത മഴയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
മദ്രസ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സ്‌പെഷ്യൽ ക്ലാസുകളും ഒഴിവാക്കണമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

You might also like

-