രാജ്യത്തെ ഒന്നരകോടിയിലധികം ജനങ്ങൾ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 175 കടന്നു
വെള്ളപൊക്കത്തിലിൻ മണ്ണിടിച്ചലുമായി മരിച്ചവരുടെ എണ്ണം 175 കടന്നു. ബീഹാറിലെ മരണസംഖ്യ 92 ആയി ഉയർന്നു. വ്യാഴാഴ്ചശേഷം 14 പേർ കൂടി മരിച്ചു. അസമിൽ 11 പേർ കൂടി മരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് 47 പേർ മരിച്ചു.ബീഹാറിൽ സംസ്ഥാനത്തെ 12 ജില്ലകളിലായി 66.76 ലക്ഷം ആളുകൾ ദുരന്തത്തിലാണ് .
ഡൽഹി :രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയ ദുരിതം തുടരുന്നു.ബ്രമ്മപുത്ര നദി കരകവിഞ്ഞൊഴുകയുന്നതിനാൽ ആസ്സാമിന്റെ 70 ശതമാനം പ്ര ദേശങ്ങളും വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്, വെള്ളപൊക്കത്തിലിൻ മണ്ണിടിച്ചലുമായി മരിച്ചവരുടെ എണ്ണം 175 കടന്നു. ബീഹാറിലെ മരണസംഖ്യ 92 ആയി ഉയർന്നു. വ്യാഴാഴ്ചശേഷം 14 പേർ കൂടി മരിച്ചു. അസമിൽ 11 പേർ കൂടി മരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് 47 പേർ മരിച്ചു.ബീഹാറിൽ സംസ്ഥാനത്തെ 12 ജില്ലകളിലായി 66.76 ലക്ഷം ആളുകൾ ദുരന്തത്തിലാണ് .
വടക്കൻ ബീഹാറിലെ പ്രളയബാധിത ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 19 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് എൻഡിആർഎഫിന്റെ 9 ബറ്റാലിയൻ കമാൻഡന്റ് പ്രസ്താവനയിൽ പറഞ്ഞു.പ്രളയബാധിതരായ അരാരിയ, കതിഹാർ, സീതാമർഹി, മധുബാനി, ദർഭംഗ, സുപോൾ, മുസാഫർപൂർ, മോതിഹാരി ജില്ലകളിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് 4,500 ൽ അധികം ആളുകളെ ഇതുവരെ എൻഡിആർഎഫ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു
അസമിൽ 33 ജില്ലകളിൽ 27 എണ്ണത്തിൽ 48.87 ലക്ഷം പേരെ പ്രളയം ബാധിച്ചു കഴിഞ്ഞ മണിക്കൂറുകളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നുണ്ട്. ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള പ്രളയബാധിത മേഖലകളില്‍ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.
വരുന്ന മൂന്നു ദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബീഹാറില്‍ മരണസംഖ്യ നൂറായി. കഴിഞ്ഞ 24 മണിക്കൂറില്‍ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 180 കോടി രൂപ ദുരിതബാധിതര്‍ക്കായി വിതരണം ചെയ്തു.
അസമില്‍ മരണസംഖ്യ എഴുപതോട് അടുത്തു. ദുബ്രി ജില്ലയിലാണ് മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1.79 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് പ്രാഥമിക കണക്ക്. കസിരംഗ ദേശീയ പാര്‍ക്കും പൊബി തോറ വന്യജീവിസങ്കേതവും വെള്ളത്തിനടിയില്‍ തന്നെയാണ്. ജീവനോടെ ശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വെള്ളം താഴുമ്പോള്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.