ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച നടി കീർത്തി സുരേഷ്; ജോജുവിന് പ്രത്യേക പരാമർശം

തെലുങ്ക് സിനിമ ‘മഹാനടി’യിലെ അഭിനയമാണ് കീർത്തിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ജോജു ജോർജ് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനും അർഹനായി

0

ഡൽഹി :66 ആമത് ദേശീയ പുരസ്കാരങ്ങളിൽ മലയാളത്തിനു നേട്ടം.  മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. തെലുങ്ക് സിനിമ ‘മഹാനടി’യിലെ അഭിനയമാണ് കീർത്തിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ജോജു ജോർജ് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനും അർഹനായി. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക ജൂറി പരാമർശമുണ്ട്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടർക്കുള്ള പുരസ്കാരം പങ്കിട്ടു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ.മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ. മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്). മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ). മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്സിങ്–രംഗസ്ഥലാം (തെലുങ്ക് ചിത്രം). മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: സുധാകർ റെഡ്ഢി യെഹന്തി ചിത്രം – നാഗ്.

വിവിധ വിഭാഗങ്ങളിലായി 31 പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. 490 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിച്ചിരുന്നത്.കൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.

.

 

You might also like

-