ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍

എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ ജൂലൈ ഏഴു മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടില്ല.

0

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കും കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായ നല്‍കുകയായിരുന്നു എമിറേറ്റ്‌സ്. വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ ജൂലൈ ഏഴു മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടില്ല. ജൂലൈ ആറു വരെയാണ് യുഎഇ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. എയര്‍ ഇന്ത്യ അധികൃതരും അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കില്‍ യുഎഇ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലിനില്‍

You might also like

-