ഫ്ലാറ്റുകൾ ഉടൻ പൊളിച്ചു മറ്റും സുരക്ഷിതമായി പൊളിക്കുമെന്ന് കമ്പനികളുടെ ഉറപ്പ്

സുരക്ഷിതമായി പൊളിച്ചു തീർക്കും എന്ന് സാങ്കേതിക സമിതി സർക്കാരിന് ഉറപ്പ് നൽകി മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ്‌ എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടുകമ്പനികൾ തന്നെയാണ് മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്.

0

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾ ക്ക് കൈമാറി. എഡിഫയ്സ് എൻജിനിയറിങ്ങും വിജയ് സ്റ്റീൽസും ചേർന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത് . സുരക്ഷിതമായി പൊളിച്ചു തീർക്കും എന്ന് സാങ്കേതിക സമിതി സർക്കാരിന് ഉറപ്പ് നൽകി
മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ്‌ എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടുകമ്പനികൾ തന്നെയാണ് മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഫ്ലാറ്റുകൾ ഇവർക്ക് കൈമാറി. ഇന്ന് ചേരുന്ന നഗരസഭ കൗൺസിൽ കമ്പനികളെ അംഗീകരിച്ചു പ്രമേയം പാസാക്കും 10 ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം. തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിക്കും.പരിസരവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊളിക്കൽ വിദഗ്ധൻ എസ്.ബി.സർവാത്തെ പറഞ്ഞു. ചുറ്റും ഉള്ള ജലാശയത്തിൽ അവശിഷ്ടങ്ങൾ വീഴാതിരിക്കാനും മുൻകരുതൽ എടുക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും സബ് കളക്ടർക്കും ഒപ്പം സർവാത്തെ നാല് ഫ്ളാറ്റുകളിലും പരിശോധന നടത്തി.

ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി. ജില്ലാ ഭരണകൂടം ഫ്ലാറ്റുകൾ നഗരസഭയ്ക്ക് കൈമാറി .ഫ്ലാറ്റുകൾ പൊളിക്കുന്നത്തിനുള്ള നടപടിക്രമങ്ങളുടെ പൂർണ ചുമതല നഗരസഭയ്ക്കാണെന്നും സുഹാസ് അറിയിച്ചു.നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രിം കോടതി നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. നാലാഴ്ചക്കകം 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ യോഗ്യരായ കേസുകൾ ആദ്യം പരിഗണിക്കാനാണ് കമ്മിറ്റി തീരുമാനം. ജസ്ടിസ് കെ ബാലകൃഷ്‌ണൻ നായർ ആദ്ധ്യക്ഷനായിട്ടുള്ള സമിതിയിൽ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, മുൻ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ ആർ മുരുകേശൻ എന്നിവർ അംഗങ്ങളാണ്.241 ഉടമകൾ മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. മുപ്പതോളം ഫ്ളാറ്റുകൾക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഇല്ലെന്ന് നഗരസഭ വ്യക്തമാക്കി. 54 ഫ്ലാറ്റുകൾ ഇപ്പോഴും നിർമ്മാതാക്കളുടെ ഉടമസ്ഥതയിൽ തന്നെയാണുള്ള

You might also like

-