കാസർകോട് കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്,

സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്

0

കാസർകോട് : കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്.
മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമികമായി കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും.

കേസിൽ പ്രതിയായവരിൽ സലീന സിപിഎം പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു. ഓപ്പൺ വോട്ട് ചെയ്തതാണെന്ന് വാദമുയർത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയെന്നും കമ്മീഷന്‍ കണ്ടെത്തിരുന്നു. അതേസമയം കോൺഗ്രസ്സും ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യാനാണ് പുറത്തു വന്നിട്ടും ഇവർക്കെതിരെ കമ്മീഷൻ നടപടിയെടുക്കുന്നില്ലന്നും ആരോപണ മുയര്ന്നിട്ടുണ്ട്

You might also like

-