അഞ്ചിടങ്ങളിൽ കൊട്ടിക്കലാശം; വോട്ടെടുപ്പ് തിങ്കളാഴ്ച

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

0

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ഞായറാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം തിങ്കാളാഴ്ച വേട്ടെടുപ്പ് നടക്കും

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.എസ്.എസിന്റെ നിലപാട് സംബന്ധിച്ച വിവാദം അവസാനഘട്ടത്തിലെ പ്രധാന അടിയൊഴുക്കാകും. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മെഗാറോഡ് ഷോ. കലാശക്കൊട്ട് ആവേശകരമാക്കാന്‍ എല്‍.ഡി.എഫും ഒരുങ്ങിക്കഴിഞ്ഞു.പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മുന്നണി പ്രവര്‍ത്തകര്‍ നാടിളക്കി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് അവസാന ലാപ്പില്‍ അരൂരില്‍ കാണാന്‍ കഴിയുന്നത്.അട്ടിമറി മുന്നേറ്റമാണ് എന്‍‍‍.ഡി.എയുടെ പ്രതീക്ഷ

നാലു സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും അരൂർ പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നൽകിയ ആത്മവിശ്വാസത്തിൽ അഞ്ചു സീറ്റുകളിലും നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡ‍ലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എ. ഈ മാസം 24-നാണ് വോട്ടെണ്ണൽ.

You might also like

-