കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേട് അഞ്ച് കോൺഗ്രസ്സ് നേതാക്കൾ അറസ്റ്റിൽ

മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സി. ഡി സ്കറിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

0

കൊച്ചി ; കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ്സ് നേതാക്കൾ അറസ്റ്റിൽ. വഞ്ചന കുറ്റം ചുമത്തിയാണ് അറസ്റ്റ് .മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സി. ഡി സ്കറിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുൻ കോൺഗ്രസ് നേതാതാവ് ജയിംസ് പന്തമാക്കലിന്റെ പരാതിയിലാണ് അറസ്റ്റ്. ട്രസ്റ്റിന്റെ പേരിൽ പിരിച്ചെടുത്ത 30 ലക്ഷം രൂപ വെട്ടിച്ചതാണ് പരാതി .അറസ്റ്റിലായവർ ട്രസ്റ്റ് ഭാരവാഹികളാണ് .
ട്രസ്റ്റിന്റെ പേരിൽ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലും നേതാക്കൾക്കെതിരെ ആരോപണമുയർന്നിരുന്നു. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവിൽ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന് ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് ജെയിംസ് പന്തമാക്കൽ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുൻ കെപിസിസി അംഗം കുഞ്ഞിക്കൃഷ്ണൻ നായർ ചെയർമാനായി പെരിങ്ങോമിൽ രൂപീകരിച്ച ട്രസ്റ്റ്, സ്വരൂപിച്ച പണം കാസർഗോഡ്‌ ഇതേ
പേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്. സംഭവത്തിൽ ചെയർമാനടക്കമുള്ള അഞ്ച് ട്രസ്റ്റ് അംഗങ്ങൾക്കെതിര കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

പയ്യന്നൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയതു. ഈ കേസിൽ ഇപ്പോൾ അറസ്റ്റിലായവരടക്കം എട്ട് പേരെ നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുകയുള്ളു.

You might also like

-