ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ 17 പേര്‍ അറസ്റ്റില്‍
"നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്
ഡൽഹി :ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ കണ്ട സംഭവത്തില്‍ 17 പേര്‍ അറസ്റ്റില്‍. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്താണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സംബന്ധിച്ച് വ്യാഴാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു. “നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്“- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
21 ലധികംപേർക്കെതിരെയാണ് പൊതു സ്വത്ത് നശിപ്പിക്കൽ അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തട്ടുള്ളത്“മോദി ജി, ആപ്നെ ഹുമറെ ബച്ചോൺ കി വാക്സിൻ വിദേഷ് ക്യു ഭെജ് ദിയ?” തുടങ്ങിയ സന്ദേശങ്ങളുമായി നഗരത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നുവന്ന പോസ്റ്ററുകളിലൂടെയാണ് ഈ നീക്കം. (മോദി ജി, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിനുകൾ വിദേശത്തേക്ക് അയച്ചത്?).
പ്രധാനമന്ത്രിയെ വിമർശിക്കുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി ദില്ലി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ ഈസ്റ്റ് ദില്ലിയിലെ കല്യാൺപുരി പ്രദേശത്ത് വ്യാഴാഴ്ച ആറ് പേരെ അറസ്റ്റ് ചെയ്തു. 800 ലധികം പോസ്റ്ററുകളും ബാനറുകളും കണ്ടെടുത്തു.
ഇക്കാര്യത്തിൽ കൂടുതൽ പരാതികൾ ലഭിക്കുകയാണെങ്കിൽ കൂടുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. നഗരത്തിലുടനീളം വിവിധ സ്ഥലങ്ങളിൽ ഈ പോസ്റ്ററുകൾ ആർകോക്ക്കെ നൽകി പതിച്ചു എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്, അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ദില്ലി, കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രികൾ വ്യാപകമായി മെഡിക്കൽ ഓക്സിജൻ പോലുള്ള ആവശ്യകതകൾ ഇല്ലാത്ത ഭയാനകമായ രംഗങ്ങലായിരുന്നു ഡൽഹിയിൽ കണ്ടത് ഇതിനിടയിലാണ് മോദിയെ വിമർശിക്കുന്ന പോസ്റ്ററുകൾ നഗരത്തിൽ കണ്ടെത്തിയത്